/kalakaumudi/media/media_files/2026/02/03/narava-2026-02-03-14-39-06.jpg)
ന്യൂഡൽഹി: ഇന്ത്യൻ നിയന്ത്രണത്തിലുള്ള കൈലാഷ് റേഞ്ചിനരികെ ചൈനീസ് സേനയുടെ മുന്നേറ്റം തടയാൻ അനുമതിക്കായി കാത്തിരിക്കേണ്ടി വന്നുവെന്നാണ് ഫോർ സ്റ്റാർസ് ഒഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിൽ ജനറൽ എം.എം. നരവനെ പറയുന്നത് കൈലാഷ്‌റേഞ്ചിന് നൂറുകണക്കിനു മീറ്റർ അകലെ മാത്രമായിരുന്നു ചൈനീസ് സേന.
ഇന്ത്യൻ സൈനികർ മുന്നറിയിപ്പു നൽകിയെങ്കിലും ചൈനീസ് സേന മുന്നോട്ടു നീങ്ങുകയായിരുന്നു.
2020 ഓഗസ്റ്റ് 31 ന് രാത്രി 8.15 ന് കരസേനയുടെ നോർത്തേൺ കമാൻഡ് മേധാവി ലഫ്.ജനറൽ യോഗേഷ് ജോഷിയുടെ സന്ദേശം ലഭിച്ചു.
4 ചൈനീസ് ടാങ്കുകൾ ഈസ്‌റ്റേൺ ലഡാക്കിലെ റെചീൻ ലാ ലക്ഷ്യമിട്ടു നീങ്ങുന്നുവെന്നായിരുന്നു വിവരം. ഇക്കാര്യം ജനറൽ നരവനെ രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ വിപിൻ റാവത്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ തുടങ്ങിയവരെ അറിയിച്ചു.
എന്താണ് സൈന്യത്തിനുള്ള ഉത്തരവെന്ന് ആരാഞ്ഞു. രാത്രി 9.10 ന് ലഫ്.ജനറൽ ജോഷി വീണ്ടും നരവനെയെ ബന്ധപ്പെട്ടു.
9.25 നും പിന്നീടു രാത്രി 10 നും നരവനെ പ്രതിരോധ മന്ത്രിയെ ബന്ധപ്പെട്ടു. ഇതിനിടെ ചൈനീസ് സൈന്യം അതിർത്തി പ്രദേശത്തിനു കൂടുതൽ അടുത്തെത്തിയിരുന്നു.
അപ്പോഴൊന്നും മറുപടി ലഭിച്ചില്ലെന്നും ഒടുവിൽ രാത്രി 10.30 നാണു പ്രതിരോധ മന്ത്രിയുടെ ഫോൺ കോൾ തിരികെ ലഭിച്ചതെന്നുമാണു പുസ്തകത്തിൽ വിവരിക്കുന്നത്.
സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതി ചേർന്നില്ലെന്നും മുൻകാലങ്ങളിലെ രീതി പാലിച്ചില്ലെന്നുമുള്ള വിലയിരുത്തലാണ് ലേഖനത്തിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
