നടൻ ചിരഞ്‍ജീവിയുടെ ഇളയ മകളുടെ മുൻ ഭർത്താവ് അന്തരിച്ചു

ചിരഞ്ജീവിയുടെ ഇളയമകൾ ശ്രീജയെ 2007-ലാണ് സിരിഷ് വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് സിരിഷിന് 21ഉം ശ്രീജയ്ക്ക് 19ഉം ആയിരുന്നു പ്രായം. ഇവരുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു.

author-image
Vishnupriya
Updated On
New Update
chiram

ചിരഞ്ജീവി മക്കൾക്കൊപ്പം, ശ്രീജയും സിരിഷും

Listen to this article
0.75x1x1.5x
00:00/ 00:00

ഹെെദരാബാദ്: തെലുങ്ക് താരം ചിരഞ്‍ജീവിയുടെ മകളുടെ മുൻ ഭർത്താവ് സിരിഷ് ഭരദ്വാജ് (39) അന്തരിച്ചു. ഹെെദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരങ്ങൾ. നടി ശ്രീ റെഡ്ഡിയാണ് മരണവിവരം പുറത്തുവിട്ടത്.

ചിരഞ്ജീവിയുടെ ഇളയമകൾ ശ്രീജയെ 2007-ലാണ് സിരിഷ് വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് സിരിഷിന് 21ഉം ശ്രീജയ്ക്ക് 19ഉം ആയിരുന്നു പ്രായം. ഇവരുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു. നിവൃതിയാണ് സിരിഷിൻ്റേയും ശ്രീജയുടേയും മകൾ.

സിരിഷിനും കുടുംബത്തിനും എതിരെ 2011-ൽ  ശ്രീജ സ്ത്രീധന പീഡന കേസ് നൽകിയിരുന്നു. പിന്നാലെ 2014-ൽ ഇരുവരും വിവാഹമോചിതരായി. തുടർന്ന് ശ്രീജ തൻ്റെ കുടുംബത്തോടൊപ്പം പോവുകയും ചെയ്തു. വെെകാതെ സിരിഷ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. രണ്ടുപേരും പുനർവിവാഹവും ചെയ്തിരുന്നു.

son in law chramjeevi