/kalakaumudi/media/media_files/2025/04/06/GD2hNo05KuzkPEB1wRUD.jpg)
മുംബൈ:നഗരത്തിൽ കഴിഞ്ഞ ദിവസവും കനത്ത ചൂട് അനുഭവപ്പെട്ടു. ശനിയാഴ്ച ചൂടും ഈർപ്പവും നിറഞ്ഞ ഒരു ദിവസമാണ് രേഖപ്പെടുത്തിയത്, സാന്താക്രൂസ് 35.9 ഡിഗ്രി സെൽഷ്യസും കൊളാബയിൽ 33.9 ഡിഗ്രിയും രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. നവി മുംബൈയിലെ താനെ ബേലാപൂർ ഇൻഡസ്ട്രിയൽ അസോസിയേഷൻ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ചൂടും ഈർപ്പവും നിറഞ്ഞ അവസ്ഥ തുടരുകയാണെന്നും അടുത്ത നാല് ദിവസവും ഇതേ കാലാവസ്ഥ തുടരുമെന്നും ഐഎംഡിയിൽ നിന്നും സുഷമ നായർ പറഞ്ഞു.