/kalakaumudi/media/media_files/2025/05/12/rAXBZocP8F4CRDkLfLTH.jpg)
മുംബൈ:വരും ദിവസങ്ങളിൽ നഗരത്തിൽ വീണ്ടും മഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം.കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് മെയ് 12 മുതൽ രണ്ട് ദിവസത്തേക്ക് നേരിയതോ മിതമായതോ ആയ മഴ നഗരത്തിൽ പ്രവചിക്കപ്പെടുന്നു. ഇന്നലത്തെ മുംബൈയിലെ ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും ആയിരുന്നു. കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 31 ഡിഗ്രി സെൽഷ്യസും ആയിരിക്കും.