ലോക് അദാലത്ത് ഉത്തരവ് സിവിൽ കോടതിക്ക് റദ്ദാക്കാൻ കഴിയില്ല ; സുപ്രീം കോടതി

ലോക് അദാലത്ത് പാസാക്കുന്ന ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുള്ള സിവിൽ കോടതിക്ക് അതു റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വൃക്തമാക്കി. ജബൽപൂർ ലോക് അദാലത്ത് പാസാക്കിയ ഒത്തുത്തീർപ്പ് ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.

author-image
Devina
New Update
supreem court

ന്യൂഡൽഹി: ലോക് അദാലത്ത് പാസാക്കുന്ന ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുള്ള സിവിൽ കോടതിക്ക് അതു റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വൃക്തമാക്കി.

മേൽനോട്ടത്തിന് അധികാരമുള്ള ഹൈക്കോടതികളെ റിട്ട് ഹർജിയുമായി സമീപിക്കുകയാണ് പോംവഴിയെന്നും ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ജബൽപൂർ ലോക് അദാലത്ത് പാസാക്കിയ ഒത്തുത്തീർപ്പ് ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.

തുടർന്നാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ സമീപനം ശരിയല്ലെന്നു കോടതി നിരീക്ഷിച്ചു.

ഭരണഘടനയിലെ 227-ാം വകുപ്പു പ്രകാരം കോടതികൾക്കും ട്രൈബ്യൂണലുകൾക്കും മേൽ ഹൈക്കോടതിക്ക് അധികാരമുണ്ട്.

അതുകൊണ്ട് റിട്ട് ഹർജി നൽകുകയാണ് ലോക് അദാലത്ത് ഉത്തരവുകളുടെ കാര്യത്തിൽപരിഹാരം.