വിജയദശമി ചടങ്ങിലേക്ക് ആര്‍എസ്എസിന്റെ ക്ഷണം ചീഫ് ജസ്റ്റിസിന്റെ അമ്മ നിഷേധിച്ചു

കത്ത് അമ്മയുടേതാണോ എന്ന് ഉറപ്പില്ലെന്നും എന്തു നിലപാട് സ്വീകരിച്ചാലും കൂടെ നില്‍ക്കുമെന്നും രാജേന്ദ്ര ഗവായ് പറഞ്ഞു. പിതാവ് ആര്‍.എസ്. ഗവായ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സൗഹൃദം പുലര്‍ത്തിയിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. കേരള മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമാണ് അന്തരിച്ച ആര്‍.എസ്. ഗവായ്.

author-image
Biju
New Update
gavay

മുംബൈ: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്യുടെ അമ്മ ഡോ. കമല്‍തായ് ഗവായ് (86) ആര്‍എസ്എസ് ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതായി സൂചന. മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒക്ടോബര്‍ 5ന് ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ നടത്തുന്ന ചടങ്ങിലേക്കാണു ക്ഷണിച്ചത്. അമ്മ ക്ഷണം സ്വീകരിച്ചതായി ഇളയ മകന്‍ ഡോ. രാജേന്ദ്ര ഗവായ് പറഞ്ഞതിനു പിന്നാലെയാണു ചടങ്ങില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി കമല്‍തായിയുടെ പേരിലുള്ള കത്ത് പുറത്തുവന്നത്.

''അമരാവതിയിലെ ആര്‍എസ്എസ് ചടങ്ങുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ഞാന്‍ അംബേദ്കറുടെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയെ പിന്തുണയ്ക്കുകയോ പങ്കെടുക്കുകയോ ചെയ്യില്ല. തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു''  കമല്‍തായ്യുടെ പേരില്‍ പുറത്തുവന്ന കത്തില്‍ പറയുന്നു.