ജീവിതപങ്കാളിക്ക് നേരെ വ്യാജ അവിഹിതബന്ധം ആരോപിക്കുന്നത് ക്രൂരതയെന്ന് ഡൽഹി ഹൈക്കോടതി

ജീവിതപങ്കാളിക്ക് നേരെ വ്യാജ അവിഹിതബന്ധം ആരോപിക്കുന്നത് ക്രൂരതയെന്ന് ഡൽഹി ഹൈക്കോടതി

author-image
Sukumaran Mani
New Update
relationships

Delhi High Court

Listen to this article
0.75x 1x 1.5x
00:00 / 00:00
ന്യൂഡൽഹി: തക്കതായ തെളിവുകളില്ലാതെ ജീവിത പങ്കാളിക്ക് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കൊടുംക്രൂരതയെന്ന് ഡൽഹി ഹൈക്കോടതി. ഇത് വലിയ മാനസിക പീഡനമാണ്.
ഭർത്താവിൻ്റെ ഹർജിയിൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന കുടുംബ കോടതി വിധി ഹൈക്കോടതി ശരിവെച്ചു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികൾ തൻ്റെ തല്ലെന്നും കാട്ടി ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കുടുംബ കോടതി തള്ളിക്കളഞ്ഞത്. അടിസ്ഥാനമില്ലാത ആരോപണങ്ങൾ ഉന്നയിച്ച് വിവാഹമോചനം നേടാനാവില്ലെന്ന് കുടുംബ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് സുരേഷ്കുമാർ, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വിധി ശരിവെക്കുകയായിരുന്നു.
കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ദാമ്പത്യ ബന്ധത്തെ തകർക്കാൻ ശക്തിയുള്ള പരാമർശമാണ് പങ്കാളി നടത്തിയത്. ഒന്നിലധികം പുരുഷന്മാരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന ഭർത്താവിൻ്റെ ആരോപണം ക്രോസ് വിസ്താരത്തിൽ കോടതിയിൽ പൊളിഞ്ഞിരുന്നു. അത്തരമൊരു ബന്ധം നേരിട്ട് കണ്ടിട്ടില്ലെന്ന് ഭർത്താവ് സമ്മതിക്കുകയായിരുന്നു. സ്വന്തം കുട്ടികളുടെ പിതൃത്വം സംശയിക്കുന്ന ഭർത്താവിൻ്റെ നടപടി ഗുരുതരമായ കുറ്റമായാണ് കോടതി കാണുന്നത്. അത് കൊണ്ട് വിവാഹ മോചനം നൽകേണ്ടെന്ന കുടുംബ കോടതി തീരുമാനം ശരിവെക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
relationship Delhi High Court