/kalakaumudi/media/media_files/2025/09/29/split-2025-09-29-10-43-41.jpg)
ധാക്ക : ബംഗ്ലാദേശിൽ ഗോത്രമേഖലയായ ഖഗ്രചാരിയിലുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു.
ആദിവാസി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു.
പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ജുംമു സ്റ്റുഡന്റ്‌സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഒരു ഘട്ടത്തിൽ പ്രതിഷേധം ഗോത്രവർഗ്ഗക്കാരും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു.
മേഖലയിൽ എല്ലാ രീതിയിലുമുള്ള റാലികളും പ്രതിഷേധങ്ങളും ബംഗ്ലാദേശ് സർക്കാർ നിരോധിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഉടൻതന്നെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഉറപ്പ് നൽകി.
കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും അതുവരെ എല്ലാവരും ക്ഷമയും ശാന്തതയും പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
