ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

author-image
Prana
New Update
army
Listen to this article
0.75x 1x 1.5x
00:00 / 00:00

 ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പട്രോളിംഗ് നടത്തുന്നതിനിടെ കത്വയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്ലി മല്‍ഹാര്‍ റോഡില്‍ ഇന്നലെ ഉച്ചക്കാണ് ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ഒന്പത് കോര്‍പ്സിന്റെ കീഴിലാണ് ഈ പ്രദേശം. പഞ്ചാബിന്റെ പഠാന്‍കോട്ട് ജില്ലയുമായി അതിര്‍ത്തി പങ്കുവെക്കുന്ന ജില്ലയാണ് കത്വ.

രണ്ട് ദിവസത്തിനിടെ ജമ്മു മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗരി ജില്ലയില്‍ സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റിരുന്നു. 48 മണിക്കൂറിനിടെ ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.