മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപിൽ രണ്ടാം ക്ലാസുകാരി മരിച്ച നിലയിൽ

പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിൽ ഞെട്ടലും ദുഃഖവും പങ്കുവച്ച്, പെൺകുട്ടി പഠിച്ച ‌ചുരാചന്ദ്പൂരിലെ വേ മാർക്ക് അക്കാദമിയിലെ അധ്യാപിക ലിൻഡ ജാം​ഗൈച്ചിങ് രം​ഗത്തെത്തി. 

author-image
Prana
New Update
SD

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ കുടിയിറക്കപ്പെട്ടവർക്കുള്ള ദുരിതാശ്വാസ ക്യാമ്പിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അർധരാത്രി ഒമ്പതുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.ഇന്നലെ വൈകീട്ട് ആറര മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. മാതാപിതാക്കളും ക്യാംപിലെ മറ്റുള്ളവരും ചേർന്ന് തിരച്ചിൽ നടത്തിവരവെയാണ് ശരീരത്തിൽ പരിക്കുകളോടെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കഴുത്തിൽ മുറിവേറ്റ പാടും ശരീരത്തിലുടനീളം രക്തക്കറകളും ഉണ്ടായിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടി കൊല്ലപ്പെട്ടതാണെന്ന് മാതാപിതാക്കളും സോമി മദേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സിവിൽ സൊസൈറ്റി സംഘടനകളും ആരോപിച്ചു. സംഭവത്തിൽ, പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മരണത്തിൽ ഞെട്ടലും ദുഃഖവും പങ്കുവച്ച്, പെൺകുട്ടി പഠിച്ച ‌ചുരാചന്ദ്പൂരിലെ വേ മാർക്ക് അക്കാദമിയിലെ അധ്യാപിക ലിൻഡ ജാം​ഗൈച്ചിങ് രം​ഗത്തെത്തി. 

manipur