![rice](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/kalakaumudi/media/media_files/2025/01/09/sTa3NbEeCYSx7qx7clwu.jpg)
കാലാവസ്ഥാ വ്യതിയാനം മൂലം ഗോതമ്പ്, അരി എന്നിവയുടെ വിളവ് 10% വരെ കുറഞ്ഞേക്കും. ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാകുന്നത് ഭക്ഷ്യ വിലക്കയറ്റത്തിലേക്ക് നയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയുടെ അരിയുടെയും ഗോതമ്പിന്റെയും ഉത്പാദനം 6 മുതല്‍ 10 ശതമാനം വരെ കുറയുമെന്നാണ് അധികൃതകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് വിലക്കയറ്റ ആശങ്ക ഉയര്‍ത്തുന്നതായാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
2023-24 വിള വര്‍ഷത്തില്‍ ഇന്ത്യയുടെ ഗോതമ്പ് ഉല്‍പാദനം 113.29 ദശലക്ഷം ടണ്ണിലെത്തി, ഇത് ആഗോള ഉല്‍പാദനത്തിന്റെ ഏകദേശം 14 ശതമാനമായിരുന്നു, അതേസമയം വര്‍ഷം നെല്ല് വിളവെടുപ്പ് 137 ദശലക്ഷം ടണ്ണിലെത്തി. ഇന്ത്യയുടെ ഭക്ഷ്യ ഇനങ്ങളിലെ പ്രധാന ഇനങ്ങളാണ് അരിയും ഗോതമ്പും. ഇവയുടെ 80 ശതമാനത്തോലം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വഴി സബ്‌സിഡി അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്.
സമുദ്ര താപനില ഉയരുന്നത് മത്സ്യ ബന്ധന മേഖലയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം സമീപഭാവിയില്‍ ഹിമാലയത്തിലും സമതലങ്ങളിലും കടുത്ത ജലക്ഷാമത്തിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.