/kalakaumudi/media/media_files/2025/08/05/minnal-paralayam-2025-08-05-16-37-58.jpg)
ഡല്‍ഹി :ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം. ഉത്തര കാശിയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ മിന്നല്‍ പ്രളയം ഉണ്ടായി നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ പ്രളയ സ്ഥലത്തേക്ക് തിരിച്ചെന്നാണ് വിവരം. ഘീര്‍ഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ 13 ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്.