ഹിമാചലില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ അമ്പതോളം പേര്‍ മരിച്ചതായി കണക്കാക്കുന്നുവെന്ന് മന്ത്രി വിക്രമാദിത്യ സിങ്. അതേസമയം മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പറയണമെങ്കില്‍ രക്ഷാദൗത്യം പൂര്‍ത്തി ആയതിനു ശേഷമേ സാധിക്കുകയുള്ളു എന്നും മന്ത്രി വ്യക്തമാക്കി.നിലവില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തുകയാണ്.മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓഗസ്റ്റ് 7വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മേഘവിസ്ഫോടനം: ഹിമാചലില്‍ അമ്പതോളം പേര്‍ മരിച്ചതായി മന്ത്രി
ഹിമാചലില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ അമ്പതോളം പേര്‍ മരിച്ചതായി കണക്കാക്കുന്നുവെന്ന് മന്ത്രി വിക്രമാദിത്യ സിങ്.
New Update
00:00/ 00:00