Coast Guard Director General Rakesh Pal
ചെന്നൈ : കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഐഎന്‍എസ് അഡയാറില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായിരുന്ന എം കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തില്‍ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു രാകേഷ് പാല്‍. 1989 ജനുവരിയിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹം കോസ്റ്റ് ഗാര്‍ഡില്‍ ചേര്‍ന്നത്. 2023 ജൂലൈയില്‍ അദ്ദേഹം തീര സംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റു. ഈ സ്ഥാനത്തെത്തുന്ന 25ാമത്തെയാളാണ് രാകേഷ് പാല്‍. മരണ വിവരമറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)