അഹമ്മദാബാദ് : അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തി.വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന നിര്‍ണായക കണ്ടെത്തലാണിത്.നേരത്തെ, വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ മാത്രമേ കണ്ടെത്തിയിയിരുന്നുള്ളൂ എന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സ്ഥിരീകരിച്ചിരുന്നു.വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയിരുന്നു.വിമാനം അമേരിക്കന്‍ നിര്‍മ്മിതമായതിനാല്‍ എഎഐബി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെത്തിയതോടെ, അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പമാകും.ബോയിംഗ് 787-8 (എഐ 171) വിമാനത്തിലെ ഒരാളൊഴികെ 242 യാത്രക്കാരും ജീവനക്കാരും വിമാനം ഇടിച്ചിറങ്ങിയ പ്രദേശത്തുള്‍പ്പെട്ട നിരവധിപേരും മരിച്ചിരുന്നു.