/kalakaumudi/media/media_files/2024/12/12/iJkAX3V8ceP2TP6NEjsL.jpg)
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ആന്‍ഡ്ടി ബൈപ്പാസില്‍ കാറില്‍ ലോറി ഇടിച്ച് ഉണ്ടായഅപകടത്തിൽഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ കെസി എബ്രഹാമിന്റെ മകന്‍ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരുമകള്‍ എലീന തോമസ് (30)നെ ഗുരുതര നിലയില്‍ സുന്ദരാപുരം അഭിരാമി ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെസേലംകൊച്ചിദേശീയപാതയിൽ മധുക്കര എല്‍ ആന്‍ഡ് ടി ബൈ പാസില്‍ നയാര പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. തിരുവല്ലയില്‍നിന്ന് ബംഗളൂരുവിലേക്ക് പോകുകകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുറിയര്‍ വാനുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.സംഭവത്തിൽലോറിഡ്രൈവർകാരൂർസ്വദേശി ശക്തിവേലൈൻഅറസ്റ്റ്ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥിയായഅലീനയുടെപരീക്ഷയ്ക്കായികുടുംബം ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം.പുനലൂരിലെസ്വകാര്യആശുപത്രിയിൽതാത്ക്കാലികജീവനക്കാരിയാണ്അലീന. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ളനടപടികൾആരംഭിച്ചതായിപോലീസ്അറിയിച്ചു.