കോയമ്പത്തൂർ, മധുരൈ മെട്രോ തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര ഫണ്ടിങ് ഏജൻസി

എഐഐബി പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും ആരെല്ലാമാണ് ഫണ്ട് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുക കേന്ദ്ര ധനമന്ത്രാലയമാണ്. അന്തർദ്ദേശീയ ഫണ്ടിങ് ഏജൻസികളുടെ സഹായം തേടാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് മാർച്ച് മാസത്തിൽ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചിരുന്നു.

author-image
Anagha Rajeev
New Update
f
Listen to this article
0.75x1x1.5x
00:00/ 00:00

കോയമ്പത്തൂരിലും മധുരൈയിലും നിർമ്മിക്കാനുദ്ദേശിക്കുന്ന മെട്രോ റെയിൽവേയ്ക്കു വേണ്ടി ഫണ്ടിറക്കാൻ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. നിലവിൽ ചെന്നൈ മെട്രോയിൽ നിക്ഷേപം നടത്തിയിട്ടുള്ള ബാങ്കിന്റെ പ്രതിനിധി സംഘം ഈ രണ്ട് പദ്ധതിപ്രദേശങ്ങളിലും സന്ദർശനം നടത്തി. ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾ ബാങ്ക് പ്രതിനിധികൾ വിലയിരുത്തുകയും ചെയ്തു.

എഐഐബി പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും ആരെല്ലാമാണ് ഫണ്ട് ചെയ്യേണ്ടതെന്ന് നിശ്ചയിക്കുക കേന്ദ്ര ധനമന്ത്രാലയമാണ്. അന്തർദ്ദേശീയ ഫണ്ടിങ് ഏജൻസികളുടെ സഹായം തേടാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് മാർച്ച് മാസത്തിൽ കേന്ദ്ര ധനമന്ത്രാലയത്തിന് കത്തയച്ചിരുന്നു.

കോയമ്പത്തൂർ മെട്രോയ്ക്ക് ചെലവ് കണക്കാക്കുന്നത് 10,740 കോടി രൂപയാണ്. മധുരൈ മെട്രോയ്ക്ക് 11,368 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

coimbatore chennai metro