/kalakaumudi/media/media_files/pB5HhWPUCdwqHFbkM4TU.jpg)
Comedian Shyam Rangeela to fight against PM Modi in Varanasi
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനൊരുങ്ങി പ്രശസ്ത ഹാസ്യ നടന്‍ ശ്യാം രംഗീല. ഈ ആഴ്ച തന്നെ വാരണാസിയില്‍ എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ ശ്യാം രംഗീല വ്യക്തമാക്കി. നേരത്തെ നരേന്ദ്രമോദിയെ പിന്തുണച്ച് നിരവധി വീഡിയോകള്‍ ശ്യാം ഷെയര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും ശ്യാം പറഞ്ഞു.
2014 വരെ നരേന്ദ്രമോദിയുടെ അനുയായിയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സ്ഥിതി മാറിയെന്നും ശ്യാം രംഗീല വ്യക്തമാക്കി. കോമഡിഷോകളില്‍ മോദിയെ അനുകരിക്കരുതെന്ന് നിര്‍ദേശം ലഭിച്ചതായും ശ്യാം പറഞ്ഞു. മോദിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്നും ശ്യാം കൂട്ടിച്ചേര്‍ത്തു.