വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന് വില കുറച്ചു, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി പഴയ വിലയിൽ തുടരും

വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലകുറച്ചത്.

author-image
Anitha
New Update
jakaksasn

ഡൽഹി : വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലകുറച്ചത്. അതേസമയം, കഴിഞ്ഞ മാസമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. ഏപ്രിൽ ഏഴിനാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ 50 രൂപ വര്‍ധിപ്പിച്ചത്.

lpg cylinder price LPG cylinder