വ്യോമസേനയില്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (അഫ്കാറ്റ്), എന്‍.സി.സി സ്‌പെഷല്‍ എന്‍ട്രി സ്‌കീം എന്നിവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.അഫ്കാറ്റ് എന്‍ട്രി വഴി ഫല്‍ിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്‌നിക്കല്‍ (വെപ്പണ്‍ സിസ്റ്റംസ്/ അഡ്മിനിസ്‌ട്രേഷന്‍/ലോജിസ്റ്റിക്‌സ് / അക്കൗണ്ട്‌സ്/ എജ്യുക്കേഷന്‍/ മെറ്റീരിയോളജി ) ബ്രാഞ്ചുകളില്‍ പ്രവേശനം ലഭിക്കും. വനിതകള്‍ക്ക് ഓരോ വിഭാഗത്തിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 22,23 തീയതികളിലാണ് ഓണ്‍ലൈന്‍ പരീക്ഷ. എന്‍.സി.സി സ്‌പെഷല്‍ എന്‍ട്രി വഴി ഫഌിങ് ബ്രാഞ്ചിലേക്ക് മാത്രമാണു പ്രവേശനം. പ്രത്യേകം എഴുത്തു പരീക്ഷയില്ല. നേരിട്ട് എ.എഫ്.എസ്.ബി ഇന്റര്‍വ്യൂവിന് ക്ഷണിക്കും
യോഗ്യത
ഫ്‌ലൈയിങ് ബ്രാഞ്ച്: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും വേണം. എന്‍.സി.സി സ്‌പെഷല്‍ എന്‍ട്രിക്ക് എയര്‍ വിംഗ് സീനിയര്‍ ഡിവിഷന്‍ 'സി' സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍): ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. 60 ശതമാനം മാര്‍ക്കോടെയുള്ള എന്‍ജിനീയറിങ് ബിരുദം /എന്‍ജിനീയറിങ്ങില്‍ ഇന്റഗ്രേറ്റഡ
പി.ജി.
ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍): വെപണ്‍ സിസ്റ്റംസ് ബ്രാഞ്ച് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു.60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദവും വേണം.
അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ് : 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം.
അക്കൗണ്ട്‌സ്: 60 ശതമാനം മാര്‍ക്കോടെ ബി.കോം/ സി.എ/ സി.എം.എ/സി.എസ്/ സി.എഫ്.എ/ ഫിനാന്‍സ് സ്‌പെഷ്യലൈസേഷനായുള്ള ബി.എസ്സി/ബി.ബി.എ/ ബി.എം.എസ് / ബി.ബി.എസ് യോഗ്യത പൂര്‍ത്തിയാക്കണം .
എജ്യുക്കേഷന്‍: 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം ( ബിരുദത്തിന് 60% മാര്‍ക്ക് വേണം).
മെറ്റീറോളജി: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടുവും 60 ശതമാനം മാര്‍ക്കോടെയുള്ള ബി.എസ്.സി (ഫിസിക്‌സ് & മാത്തമാറ്റിക്‌സ് ) അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദവും വേണം. അപേക്ഷകര്‍ക്ക് നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിക്കണം.
ഡിസംബര്‍ 31 രാത്രി 11:30 വരെ അപേക്ഷിക്കാം.