മധ്യപ്രദേശില്‍ വന്‍ സംഘര്‍ഷം: ബസിന് തീവച്ചു, വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറ്

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയില്‍ അക്രമം വ്യാപിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ വ്യാപിപ്പിച്ചിട്ടുണ്ട്. ഉജ്ജൈന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ശുക്ല മൊഹല്ല എന്ന സ്ഥലത്താണ് സംഘര്‍ഷത്തിന്റെ തുടക്കം.

author-image
Biju
New Update
madya

ഉജ്ജൈന്‍: മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലെ തരന നഗരത്തില്‍ സാമുദായിക സംഘര്‍ഷം. ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന 22കാരന് മര്‍ദനമേറ്റതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലാരംഭിച്ച തര്‍ക്കമാണ് നിയന്ത്രണാതീതമായത്. സംഘര്‍ഷത്തില്‍ ഇതുവരെ ആറ് പേര്‍ക്ക് പരിക്കേറ്റു. ബസിന് തീവെച്ച അക്രമി സംഘം വീടുകളും കടകളും തകര്‍ത്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയില്‍ അക്രമം വ്യാപിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ വ്യാപിപ്പിച്ചിട്ടുണ്ട്. ഉജ്ജൈന്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ശുക്ല മൊഹല്ല എന്ന സ്ഥലത്താണ് സംഘര്‍ഷത്തിന്റെ തുടക്കം. വീടിന് സമീപത്ത് നിന്ന യുവാവിനെ ഒരു സംഘം ആക്രമിച്ചതാണ് സാമുദായിക സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സംഘടിച്ച ഒരു സംഘം ആളുകള്‍ വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലെറിയുകയും ബസിന് തീവെക്കുകയുമായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാനായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.