/kalakaumudi/media/media_files/2025/09/22/cpi-congres-2025-09-22-09-07-02.jpg)
ചണ്ഡീഗഡ്: എഐ, ഓട്ടോമേഷന്‍ ഉള്‍പ്പടെയുള്ളവയെ കരുതിയിരിക്കണമെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ട്. എഐ ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ പാര്‍ട്ടി മനസ്സിലാക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടി അംഗങ്ങള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ബ്യൂറോക്രാറ്റിക് പ്രവണത പാര്‍ട്ടിയില്‍ വളരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തിഗത ചിലവുകള്‍ കൂടുതല്‍ ചെയ്യുമ്പോഴും പാര്‍ട്ടിക്ക് സംഭാവന നല്‍കാന്‍ തയാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. അതേസമയം, സിപിഐയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്തുണ ഏറുകയാണ്. വിഷയം രമ്യമായി പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പൊതു ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ കൂടിയാലോചന നടത്തും. നാളെയോ മറ്റന്നാളോ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
അതിനിടെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും മറ്റ് ഇടത് പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.
ക്യൂബന്‍ അംബാസിഡര്‍ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയതില്‍ കേരളത്തില്‍ നിന്നും പി പി സുനീറിനെ ഉള്‍പ്പെടുത്തി.