മൊബൈല്‍ റീച്ചാര്‍ജ് താരിഫ് നിരക്കുകള്‍ ഉയര്‍ത്തി കമ്പനികള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകള്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നുവെങ്കിലും എന്താണ് നിരക്ക് വര്‍ധനയ്ക്ക് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

author-image
Prana
New Update
mobile
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യത്ത് മൊബൈല്‍ ഫോണ്‍ വിളിയും ഡാറ്റ ഉപയോഗവും ചിലവേറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മൊബൈല്‍ റീച്ചാര്‍ജ് താരിഫ് നിരക്കുകള്‍ ഇന്നലെ ജിയോ കൂട്ടിയതിന് പിന്നാലെ ഇന്ന് എയര്‍ടെല്ലും തുകകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകള്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നുവെങ്കിലും എന്താണ് നിരക്ക് വര്‍ധനയ്ക്ക് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. റീച്ചാര്‍ജ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതിനെ കുറിച്ച് ഭാരതി എയര്‍ടെല്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകള്‍ ഉയര്‍ത്തുന്നത് എന്നാണ് എയര്‍ടെല്‍ വിശദീകരിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ടെലികോം രംഗത്തെ ആരോഗ്യകരമായ നിലനില്‍പിന് എആര്‍പിയു (ആവറേജ് റെവന്യു പെര്‍ യൂസര്‍) 300 രൂപയ്ക്ക് മുകളിലായിരിക്കണം എന്നും എയര്‍ടെല്‍ വാദിക്കുന്നു.

 

mobile