സഖാവ് കെ.കെ മുരളിധരൻ്റെ നിര്യാണത്തിൽ അനുശോചനം യോഗം കൂടി

സാമൂഹികപ്രവർത്തകൻ, മലയാളി സംഘടനാനേതാവ്, യൂണിയൻ നേതാവ് എന്നീ മേഖലകളിൽ പേരെടുത്ത ഇദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ച് ഓർമ്മകൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത നിരവധി പേർ ഓർമ്മകൾ പങ്ക് വെക്കുകയുണ്ടായി.

author-image
Honey V G
Updated On
New Update
mumbai

മുംബൈ: ഇടതുപക്ഷ തൊഴിലാളി സംഘടന നേതാവ്,കേരളീയ കേന്ദ്ര സംഘടന സെക്രട്ടറി, ട്രഷറർ, കായിക വിഭാഗം കൺവീനർ, ബോറിവലി, ബൈക്കുള മലയാളി സമാജം ഭാരവാഹി , മുംബൈയിലെ വിവിധ സമാജങ്ങളിലെ പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ മുംബൈ മലയാളികളുടെ കലാ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന കെ.കെ. മുരളീധരൻ 2025 മാർച്ച് 6ന് ജന്മനാടായ കോട്ടയം ജില്ലയിലെ രാമപുരത്തെ സ്വവസതിയിൽ അന്തരിക്കുകയുണ്ടായി.അദ്ദേഹത്തിൻ്റെ കർമ്മവീഥിയായിരുന്ന മുംബൈയിൽ ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുശോചനയോഗം നടന്നു. ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് പി. രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ചെമ്പൂർ മലയാളിസമാജം പ്രസിഡന്റ് കെ.വി. പ്രഭാകരൻ അധ്യക്ഷനായി. ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി പി അശോകൻ സ്വാഗതം പറഞ്ഞു ബൈക്കുള മലയാളി സമാജം വൈസ് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണൻ,ശിവപ്രസാദ് കെ. നായർ (സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര മുംബൈ സോണൽ ), അഡ്വ.രാജ്കുമാർ, എം. ബാലൻ (പി.എ.സി.സി.), സി.എച്ച്. ഗോപാൽ (ചെമ്പൂർ മലയാളി സമാജം), കെ. വേണുഗോപാൽ (ചെമ്പൂർ മലയാളി സമാജം), അനൂപ്കുമാർ ( NRMU മുൻ യൂണിയൻനേതാവ്) , ബൈജു സാൽവിൻ( ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ) എന്നിവർ സംസാരിച്ചു. സാമൂഹികപ്രവർത്തകൻ, മലയാളി സംഘടനാനേതാവ്, യൂണിയൻ നേതാവ് എന്നീ മേഖലകളിൽ പേരെടുത്ത ഇദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ച് ഓർമ്മകൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത നിരവധി പേർ ഓർമ്മകൾ പങ്ക് വെക്കുകയുണ്ടായി.

Mumbai City