ബിഹാറിലെ വോട്ടെണ്ണലിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നു എന്ന ആരോപണവുമായി കോൺഗ്രസ്സ്

വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും ക്രമക്കേടുകൾ ഉണ്ടെന്ന സംശയം സംസ്ഥാന അധ്യക്ഷൻ രാജേഷ് റാംപ്രകടിപ്പിച്ചു.വോട്ടെണ്ണൽ പ്രക്രിയയിൽ ഗുരുതരമായ അപാകതകൾ നടന്നിട്ടുണ്ട്.

author-image
Devina
New Update
rajesh ram

പട്‌ന : ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ഗുരുതരമായ  ക്രമക്കേടുകൾ നടന്നുവെന്ന കർശനമായ ആരോപണവുമായി  കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ് .

 വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും ക്രമക്കേടുകൾ ഉണ്ടെന്ന സംശയം സംസ്ഥാന അധ്യക്ഷൻ രാജേഷ് റാംപ്രകടിപ്പിച്ചു.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ മഹാസഖ്യത്തെ മറികടന്ന് എൻഡിഎ മുന്നണി ബഹുദൂരം മുന്നിലെത്തിയെന്ന് രാജേഷ് റാം പറഞ്ഞു.

വോട്ടെണ്ണൽ പ്രക്രിയയിൽ ഗുരുതരമായ അപാകതകൾ നടന്നിട്ടുണ്ട്.

 വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകൾക്ക് ശേഷം നിരവധി കേന്ദ്രങ്ങളിൽ പെട്ടെന്ന് മന്ദഗതിയിലായതായി രാജേഷ് റാം ആരോപിച്ചു.

 വോട്ടുകൾ മോഷ്ടിക്കാനാണ് അധികൃതർ ശ്രമം നടത്തിയത്.

 വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും 'സെർവർ വാനുകൾ' ചുറ്റിത്തിരിയുന്നതായും ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും രാജേഷ് റാം പറഞ്ഞു.