വോട്ടെണ്ണൽ കേന്ദ്രത്തിൽ സംശയാസ്പദമായ വല്ലതും കണ്ടാൽ ഹെൽപ്‌ലൈനിൽ അറിയിക്കണം; കോൺഗ്രസ്

പാർട്ടി ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവിടേക്ക് പ്രവർത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തകരും പങ്കാളികളാകണമെന്ന് കോൺഗ്രസ് നേതൃത്വം. ഇന്ന് പ്രവർത്തകരും പാർട്ടി ആസ്ഥാനങ്ങളിലെത്തണം. വോട്ടെണ്ണലിലെ ക്രമക്കേടുകൾ തടയാൻ കോൺഗ്രസ് പ്രവർത്തകർ ഡിസിസി, പിസിസി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണമെന്ന് കോൺഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി.

പാർട്ടി ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും വോട്ടെണ്ണലിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവിടേക്ക് പ്രവർത്തകരെ എത്തിക്കാനുള്ള വാഹന സൗകര്യം ഒരുക്കണമെന്നും കോൺഗ്രസ് നിർദേശിച്ചിട്ടുണ്ട്.

വോട്ടെണ്ണൽ കേന്ദ്രത്തിൽ സംശയാസ്പദമായ വല്ലതും സംഭവിച്ചാൽ ഫോണിൽ റെക്കോഡ് ചെയ്ത് ആ വീഡിയോ അടിയന്തരമായി +91 7982839236 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് അയക്കണം. വോട്ടെണ്ണലിലെ പൊരുത്തക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ +91 9560822897 എന്ന നമ്ബറിലേക്കും അയക്കാമെന്നും നിർദേശം നൽകി.

loksabha elelction 2024 lok sabha election results