ട്രമ്പിന്റെ ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കണം : അടിയന്തര പാർലമെന്റ് യോഗം വിളിച്ചു ചേർക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ്

അതിർത്തിയിൽ നടന്ന സംഘർഷത്തിന്റെ പക്ഷാത്തലത്തിൽ അടിയന്തര പാർലമെന്റ് യോഗം വിളിച്ചു ചേർക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്തു നൽകി

author-image
Rajesh T L
New Update

അതിർത്തിയി നടന്ന സംഘർഷത്തിന്റെശ്ചാത്തലത്തിൽ അടിയന്തര പാർലമെന്റ് യോഗം വിളിച്ചു ചേർക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടു. ലോക് സഭയിലെയും രാജ്യസഭയിലും പ്രതിപക്ഷ നേതാക്കൾ എന്ന നിലയിൽ ആണ് ഇരുവരും പ്രധാനമന്ത്രിക്ക് കത്തയച്ചത്. പഹ ഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളെ റിയിക്കണം എന്ന ആവശ്യത്തിനൊപ്പം ഇന്ത്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ട്രമ്പ് നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വ്യക്തമാക്കണമെന്നുള്ളതും അവരുടെ ആവശ്യമാണ്.

വെടിനിർത്തൽ ധാരണകളെ സംബന്ധിച്ച വിഷമായ ചർച്ച പാർലമെൻറിൽ നടത്തണമെന്നാണ് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടത്. അമേരിക്ക വെടി നിർത്തലിനെക്കുറിച്ച പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. എന്തെല്ലാം കാര്യങ്ങൾ അമേരിക്കയുമായി രാജ്യം ചർച്ച ചെയ്തെന്ന് വ്യക്തമാക്കണമെന്നും സച്ചിൻ പൈലറ്റർ പറഞ്ഞു. കോൺഗ്രെസ്സിനെ കൂടാതെ പാർലമെന്റിലെ മറ്റ് രാഷ്ട്രീയപാർട്ടികളും ഇതേ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

കശ്മീർ പ്രശ്നം പരിഹരിക്കാനായി ട്രമ്പ് ശ്രമിക്കുന്നുണ്ടെന്ന വാർത്തകളെ ചൂണ്ടിക്കാട്ടി ഇന്ത്യ ഷിംല കരാറുകളിൽ നിന്ന് ഇന്ത്യ പിന്മാറിയിട്ടുണ്ടോ, മൂന്നാം കക്ഷിക്ക്ക് വിഷയത്തിൽ ഇടപെടാൻ ഇന്ത്യ നുവാദം നൽകിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞത്.

india vs pakisthan parliament