/kalakaumudi/media/media_files/2025/11/25/rahul-gandhiiiiiiiiiiiiiiii-2025-11-25-13-34-05.jpg)
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് മോഷണത്തിനെതിരായ സമരത്തിൽ കോൺഗ്രസ് ഒറ്റയ്ക്ക് പോരാട്ടത്തിന് ഒരുങ്ങുന്നു .
വോട്ടു മോഷണത്തിനെതിരെ ഡിസംബർ 14 ന് കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ ഇന്ത്യാ മുന്നണി സഖ്യകക്ഷികൾ പങ്കെടുക്കില്ല.
ഇത് 'പൂർണ്ണമായും കോൺഗ്രസ് തീരുമാനിച്ച കാര്യമാണ് എന്നാണ് പാർട്ടി നേതാക്കൾ പറയുന്നത് .
കഴിഞ്ഞയാഴ്ച ചേർന്ന എഐസിസി അവലോകനയോഗമാണ് റാലി നടത്താൻ തീരുമാനിച്ചത്.ഡൽഹി രാംലീല മൈതാനത്തിൽ നടക്കുന്ന റാലി പൂർണമായും ഒരു കോൺഗ്രസ് ഷോ ആയിരിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ തുറന്നുകാട്ടുന്നതിൽ പാർട്ടി എപ്പോഴും മുൻപന്തിയിലാണെന്ന് രാജ്യത്തെ അറിയിക്കുകയാണ് റാലിയിലൂടെ പാർട്ടി ലക്ഷ്യമിടുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
ഈ വിഷയത്തിൽ പാർട്ടി മാസങ്ങളായി പ്രചാരണം നടത്തുകയും 'വോട്ട് ചോരി'ക്കെതിരെ രാജ്യത്തുടനീളം അഞ്ച് കോടി ഒപ്പുകൾ ശേഖരിക്കുകയും ചെയ്തുവെന്ന് നേതാവ് ചൂണ്ടിക്കാട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
