/kalakaumudi/media/media_files/dnn79e0UtTSyfQ6O3TpG.jpg)
ഹരിയാനയിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ ജമ്മു കാശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ എക്സിറ്റ്പോൾ ഫലങ്ങൾ വന്നുതുടങ്ങി. ഹരിയാനയിൽ കോൺഗ്രസിന് മുന്നേറ്റം പ്രവചിക്കുന്നതാണ് ആദ്യ ഫലങ്ങൾ. റിപ്പബ്ലിക് ടി വിയുടെ എക്സിറ്റ് പോൾ ഫല സൂചന അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസ് 55-62 സീറ്റുകളും ബിജെപി 18-24 സീറ്റുകളുമാണ് നേടുക. ജെ ജെ പി 0-3 സീറ്റുകളും ഐഎൻഎൽഡി 3-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ജമ്മുകാശ്മീരിൽ ആദ്യ സൂചനകൾ പ്രകാരം ബിജെപിയാണ് മുന്നിൽ. റിപ്പബ്ലിക് ടിവിയുടെ സർവേ അനുസരിച്ച് ജമ്മുവിൽ ബിജെപിക്ക് 28-30, കോൺഗ്രസിന് 03-06, നാഷണൽ കോൺഫറൻസിന് 28-30-പിഡിപി 05-07, മറ്റുള്ളവർ 08-16 എന്നിങ്ങനെയാണ് റിപ്ലബ്ലിക് ടിവി എക്സിറ്റ് പോൾ നൽകുന്ന സൂചന.
അതേസമയം, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നു ചില എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്.
മറ്റു പ്രവചനങ്ങൾ
ജമ്മു കാശ്മീർ
മാട്രിസ്: പി ഡി പി – 28, ബിജെപി- 25, ജെകെഎൻസി – 15, കോൺഗ്രസ് – 12, മറ്റുള്ളവർ 7
പ്യൂപ്പിൾസ് പൾസ്: കോൺഗ്രസ് – 46-50, ബിജെപി- 23-27, ജെകെഎൻസി – 7-11, മറ്റുള്ളവർ 4-6
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ: ബിജെപി 27- 31, കോൺഗ്രസ് 11- 15, പിഡിപി 0- 2,
ഹരിയാന
മാട്രിസ്: കോൺഗ്രസ് 55-62, ബിജെപി 18-24, മറ്റുള്ളവർ 2-5
ടൈംസ് നൗ: കോൺഗ്രസ് 55-62, ബിജെപി 18-24, ഐഎൻഎൽഡി 6-6
പ്യൂപ്പിൾസ് പൾസ്: കോൺഗ്രസ് 49-61, ബിജെപി 20-32, ജെജെപി+ 0-1, എഎപി 0, മറ്റുള്ളവർ 3-5
ദൈനിക് ഭാസ്കർ: കോൺഗ്രസ് 44-54, ബിജെപി 15-29, ജെജെപി+ 0, ഐഎൻഎൽഡി 1-5
ന്യസ് 18 സർവേ: കോൺഗ്രസ് – 59 ബിജെപി – 21 മറ്റുള്ളവർ – 2
ധ്രുവ് റിസർച്ച്: ബിജെപി 22-32, കോൺഗ്രസ് 50-64, ഐഎൻഎൽഡി 00-00, ജെ ജെ പി 00-00