ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം എൽ എയും തമിഴ്നാട് പി സി സി മുൻ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവൻ (75) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മകൻ തിരുമകൻ ഇവരയുടെ നിര്യാണത്തെത്തുടർന്നു 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എം എൽ എ ആയത്.
ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സാമൂഹിക പരിഷകർത്താവ് പെരിയാർ ഇ വി രാമസ്വാമിയുടെ സഹോദരൻ കൃഷ്ണസ്വാമിയുടെ ചെറുമകനാണ്.2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക ഡി എം കെ സഖ്യ സ്ഥാനാർത്ഥിയായിരുന്നു ഇളങ്കോവൻ. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റൈൽസ് സഹമന്ത്രിയായിരുന്ന ഇദ്ദേഹം ജയലളിതയുടെ കടുത്ത വിമർശകനായിരുന്നു.നെഹ്‌റു കുടുംബത്തോട് അടുത്ത ബന്ധം പുലർത്തിയിരുന്നു.
എ കെ ആന്റണി സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് 2014 ൽ രാഹുൽ ഗാന്ധി ഇളങ്കോവനെ പി സി സി അധ്യക്ഷൻ ആക്കി. കോൺഗ്രസിന് അധികാരത്തിൽ പങ്കുവേണമെന്നു ഇളങ്കോവൽ ആവശ്യപ്പെട്ടത് കരുണാനിധിയെ ചൊടിപ്പിച്ചിരുന്നു ഇത് വലിയ വാർത്തയായിരുന്നു. ഇക്കഴിഞ്ഞ നവംബർ 11 നാണ് കടുത്ത ആരോഗ്യ പ്രശ്ങ്ങളെ തുടർന്ന് ഇളങ്കോവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിൽ നേരിട്ടെത്തി ഇളങ്കോവന്റെ ആരോഗ്യസ്ഥതി അന്വേഷിച്ചിരുന്നു.രാഷ്ട്രീയ ജീവിതത്തിലുടനീളം അദ്ദേഹം നിർണ്ണായകമായ പല പദവികളും വഹിച്ചിരുന്നു. തമിഴ് രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന നേതാവാണ് ഇപ്പോൾ വിട പറഞ്ഞിരിക്കുന്നത്.