വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും

കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും .എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്യും.

author-image
Devina
New Update
mallikarjun

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (  എസ്‌ഐആർ ) ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർ നടപടികളെ പറ്റി ചർച്ച  ചെയ്യാനായി കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ  നടക്കും .

രാവിലെ 10.30ന് ഇന്ദിരാഭവനിലാണ്  യോഗം ചേരാനിരിക്കുന്നത്. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കൾ യോ​ഗത്തിൽ പങ്കെടുക്കും.

കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും .

എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്യും.

എസ്ഐആറിനെതിരായ തുടർ പ്രതിഷേധ പരിപാടികൾക്കും യോഗം രൂപം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

എസ്‌ഐആർ നെതിരെ വിമർശനങ്ങൾ പല കോണുകളിൽ നിന്നുയരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് തുടർ നടപടികളെക്കുറിച്ചു ആലോചിക്കുന്നത് .