കോൺഗ്രസ് എം.പി വസന്ത് ചവാൻ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

author-image
Greeshma Rakesh
New Update
vasant chavan

vasant chavan

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: മഹാരാഷ്ടയിൽ നിന്നുള്ള കോൺഗ്രസ് എം.പി വസന്ത് ചവാൻ അന്തരിച്ചു.അറുപത്തിയൊമ്പത് വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ദീർഘനാളായി അസുഖ ബാധിതനായിരുന്നു. പുലർച്ചെ 4 മണിയോടെയായിരുന്നു മരണം. അന്ത്യകർമ്മങ്ങൾ നൈഗാവിൽ രാവിലെ 11  മണിക്ക് നടന്നു.

അനാരോഗ്യത്തെയും കൂടെയുള്ളവരുടെ കൂറുമാറ്റത്തെയും പിൻതള്ളിയാണ് അദ്ദേഹം നന്ദേഡ് ലോക്‌സഭാ സീറ്റിൽ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന പ്രതാപ് ചിഖലികറിനെയാണ് വസന്തറാവു പരാജയപ്പെടുത്തിയത്. 5,28,894 വോട്ടുകൾ നേടിയാണ് വിജയിച്ചത്.

 

 

 

mp vasant chavan congress hyderabad death