/kalakaumudi/media/media_files/2026/01/04/venugopall-2026-01-04-10-42-46.jpg)
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ് .
സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത് .
പുതിയ നിയമത്തിലൂടെ പഞ്ചായത്തിന്റെ അധികാരം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര നീക്കത്തിനെതിരെ ഫെബ്രുവരി ഒന്നിന് ദേശവ്യാപക പ്രതിഷേധം നടത്തും. 45 ദിവസം നീണ്ടുനിൽക്കുന്ന ദേശവ്യാപക ക്യാംപയിനാണ് നടത്തുക.
അതിന് മുന്നോടിയായി എല്ലാ പിസിസികളുടെയും നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേരും.
21 മുതൽ സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിക്കും.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ലോക്ഭവനും മുന്നിലും ധർണ നടക്കും.
ഇന്ത്യ സംഖ്യത്തിലെ എല്ലാ പാർട്ടികളെയും ചേർത്ത് പ്രതിഷേധം ആരംഭിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
എല്ലാം കേന്ദ്രം തീരുമാനിക്കുകയും അതിന്റെ ബുദ്ധിമുട്ട് ഗ്രാമങ്ങൾ അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു.
വിബിജി റാം ജി ബിൽ പിൻവലിക്കണമെന്നും പഴയ ബിൽ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
