വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് : പാർലമെൻ്ററി സമിതിയുടെ തീരുമാനം ഏകപക്ഷീയം

ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. മത സൗഹാർദ്ദം തകർക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. പാർലമെൻ്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

author-image
Anitha
New Update
uopjk

ഡൽഹി : വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ്. പ്രതിപക്ഷ നിർദ്ദേശങ്ങൾ പാടേ അവഗണിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാർലമെൻ്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. മത സൗഹാർദ്ദം തകർക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് ജെപിസി നടപടികൾ പൂർത്തിയാക്കിയതെന്ന് സമാജ്‌വാദി പാർട്ടി എംപി രാംഗോപാൽ യാദവ് പറഞ്ഞു.

congress waqf bill Amendment waqf board