ജമ്മു-കശ്മീരില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

റേഷന്‍ കട വഴി ആളൊന്നിന് 11 കിലോ വീതം ധാന്യങ്ങള്‍ നല്‍കിയിരുന്നത് പുനഃസ്ഥാപിക്കും. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം മന്‍മോഹന്‍ സിങ്ങിന്റെ കാലത്തുനല്‍കിയ വാഗ്ദാനമാണ്. അത് നടപ്പാക്കും.

author-image
Prana
New Update
bielection
Listen to this article
0.75x1x1.5x
00:00/ 00:00

ജമ്മു-കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് -എന്‍.സി സഖ്യത്തെ അധികാരത്തിലെത്തിച്ചാല്‍ വനിത സംരംഭകര്‍ക്ക് അഞ്ചു ലക്ഷം വീതം പലിശരഹിത വായ്പ, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന വനിതക്ക് പ്രതിമാസം 3000 രൂപ, കുടുംബങ്ങള്‍ക്ക് 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ ഉറപ്പുകള്‍ നല്‍കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

റേഷന്‍ കട വഴി ആളൊന്നിന് 11 കിലോ വീതം ധാന്യങ്ങള്‍ നല്‍കിയിരുന്നത് പുനഃസ്ഥാപിക്കും. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം മന്‍മോഹന്‍ സിങ്ങിന്റെ കാലത്തുനല്‍കിയ വാഗ്ദാനമാണ്. അത് നടപ്പാക്കും. മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കും.

jammu and kashmir