/kalakaumudi/media/media_files/2025/11/24/ayodhya-ramakshethra-2025-11-24-11-26-46.jpg)
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം നാളെ പൂർണതയിലേക്ക്.
ആചാരപരമായ കൊടി ഉയർത്തൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
രാമക്ഷേത്രവും പരിസരവും ദീപങ്ങളാൽ അലങ്കരിച്ചുകഴിഞ്ഞു.
രാമക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായ പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയോധ്യ സന്ദർശിക്കുന്നത്.
വിവാഹ പഞ്ചമി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഈ സന്ദർശനത്തിന്റെ ഭാഗമായി സാകേത് കോളേജിൽ നിന്ന് രാമജന്മഭൂമിയിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും.
സാമൂഹിക സമത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ദലിത്, ട്രാൻസ്ജെൻഡർ, അഘോരി സമുദായങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
