പരാതി ലഭിച്ചാൽ 36 മണിക്കൂറിനുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യണം: പുതിയ ചട്ടങ്ങൾ ഇന്നുമുതൽ

അശ്ലീല  ആൾമാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കം ചെയ്യാൻ വ്യക്തികൾ പരാതി നൽകിയാൽ സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഇന്റർനെറ്റ് പ്‌ളാറ്റ്‌ഫോമുകൾ ഇന്നുമുതൽ അതിവേഗം നടപടിയെടുക്കണം.

author-image
Devina
New Update
interr

ന്യൂഡൽഹി: അശ്ലീല  ആൾമാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കം ചെയ്യാൻ വ്യക്തികൾ പരാതി നൽകിയാൽ സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഇന്റർനെറ്റ് പ്‌ളാറ്റ്‌ഫോമുകൾ ഇന്നുമുതൽ അതിവേഗം നടപടിയെടുക്കണം.

72 മണിക്കൂറായിരുന്ന സമയപരിധി ഇന്നുമുതൽ 36 മണിക്കൂറായി കുറയും. കുട്ടികൾക്കെതിരായ ഉള്ളടക്കം സന്ദേശത്തിന്റെ ഇറവിടം സംബന്ധിച്ച് തെറ്റിദ്ധാരണസൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം തുടങ്ങിയവയും ഈ പരിധിയിൽ വരും.

2021 ലെ ഐടി ചട്ടത്തിലെ ഭേദഗതികളാണ് ഇന്ന് പ്രാബല്യത്തിൽ വരുന്നത്. ഇന്റർനെറ്റ് പ്‌ളാറ്റ്‌ഫോമിന്റെ പരാതിപരിഹാര ഓഫീസർക്കാണ് പരാതി നൽകേണ്ടത്.

പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം അത് സ്വീകരിച്ചുവെന്ന് അറിയിച്ചിരിക്കണം. വെബ്‌സൈറ്റിൽ ഗ്രീവൻസ് ഓഫീസർമാരുടെ ഇമെയിൽ വെബ് വിലാസം ലഭിക്കും.

 നിശ്ചിത സമയപരിധിക്കുള്ളിൽ നടപടിയുണ്ടാകാതിരിക്കുകയോ നടപടി തൃപ്തികരമാകാതിരിക്കുകയോ ചെയ്താൽ സർക്കാരിന്റെ ഗ്രീവൻസ് അപ്‌ലറ്റ് കമ്മിറ്റിയെ സമീപിക്കാം.