/kalakaumudi/media/media_files/2026/01/13/supreem-court-2026-01-13-13-48-42.jpg)
ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങളിൽ ഇടനിലക്കാർ വഴി കരാർ അടിസ്ഥാനത്തിൽ ജോലിക്കെത്തുുന്നവർക്ക് സ്ഥിരം ജീവനക്കാരുടെ ആനുകൂല്യം അവകാശപ്പെടാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.
ഏജൻസി വഴി എത്തുന്നവർക്ക് തുല്യത നൽകുന്നതു സർക്കാർ നിയമനങ്ങളുടെ അടിസ്ഥാന തത്വത്തെ തകർക്കുമെന്നും ജഡ്ജിമാരായ എ.അമാനുല്ല, വിപുൽ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അടിസ്ഥാന യോഗ്യത ഒഴിച്ചു നിയമനത്തിന്റെ മറ്റു കാര്യങ്ങളെക്കുറിച്ച് കരാർ ഏജൻസിക്ക് അറിവുണ്ടാകില്ല.
അവർ വഴിയെത്തുന്ന ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരാടേതിനു തുല്യമായ ആനുകൂല്യവും പദവിയും നൽകുന്നത് ഏകപക്ഷീയ നടപടിയാകും; സർക്കാർ സ്ഥാപനത്തിലെ തൊഴിൽ പൊതുമുതലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
