/kalakaumudi/media/media_files/2026/01/05/maharashtra-2026-01-05-16-26-24.jpg)
മുംബൈ: ജനുവരി 15 ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷികളും എതിരില്ലാതെ പലയിടങ്ങളിലും വിജയിച്ചത് വിവാദമായി.
29 നഗരസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ചേർന്ന് എതിരില്ലാതെ 68 സീറ്റുകൾ നേടി.
ഭരണകക്ഷികൾ സ്ഥാനാർത്ഥികളെ മത്സരത്തിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തുകയും പണം നൽകുകയും ചെയ്തതായി ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.
എതിരില്ലാതെ വിജയിച്ച എല്ലായിടങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയ വീണ്ടും ആരംഭിക്കണമെന്ന് ഉദ്ധവ് താക്കറെയും രാജ്താക്കറെയും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
. താനെ ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
വോട്ട് ചോരി മാത്രമല്ല സ്ഥാനാർത്ഥികളെവരെ മോഷ്ടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതായി ഉദ്ധവ് താക്കറെ ആരോപിച്ചു.
ഏറ്റവും കൂടുതൽ പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കല്യാൺ-ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നാണ്.
ശിവസേനയുടെ 22 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എൻസിപിയുടെ രണ്ട് സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
131 അംഗങ്ങളുള്ള താനെ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് തങ്ങളുടെ അഞ്ച് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ശിവസേന അവകാശപ്പെട്ടു.
ആറ് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായും പാർട്ടി അവകാശപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കുമെന്നും അതാത് വരണാധികാരികളിൽ നിന്ന് റിപ്പോർട്ടുകൾ തേടിയതിനുശേഷമേ വിജയികളെ പ്രഖ്യാപി ക്കുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
