രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

വാണിജ്യ സിലിണ്ടറിന്റെ വില ജനുവരിയിൽ 111 രൂപ വർധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1740. 50 രൂപയായി ഉയർന്നു

author-image
Devina
New Update
gas cy

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടർ വില 50 രൂപയാണ് കൂട്ടിയത്. കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് എണ്ണക്കമ്പനികളുടെ നടപടി.വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വർധന ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്.

വാണിജ്യ സിലിണ്ടറിന്റെ വില ജനുവരിയിൽ 111 രൂപ വർധിപ്പിച്ചിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1740. 50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 1844.50 രൂപയും മുംബൈയിൽ 1692 രൂപയും, ചെന്നൈയിൽ 1899.50 രൂപയായും ഉയർന്നിട്ടുണ്ട്.ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ മാറ്റം വരുത്തിയിട്ടില്ല. 2025 ഏപ്രിൽ എട്ടിനാണ് ഗാർഹിക പാചകവാതക വിലയിൽ അവസാനമായി മാറ്റം വരുത്തിയത്. അതേസമയം വ്യോമയാന ഇന്ധന വിലയിൽ കുറവ് വരുത്തിയിട്ടുണ്ട്.