പോര്‍ബന്തറില്‍ കോപ്ടര്‍ തകര്‍ന്നുവീണു; മൂന്നുപേര്‍ മരിച്ചു

കഴിഞ്ഞ വര്‍ഷം സെപ്തംബറിലും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ പോര്‍ബന്തറിനു സമീപം കടലില്‍ തകര്‍ന്നു വീണിരുന്നു. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറായ എ എല്‍ എച്ച് എം കെ-III ആണ് അന്ന് തകര്‍ന്നത്.

author-image
Prana
New Update
helicopter

ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ്‌ മൂന്നുപേര്‍ മരിച്ചു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം.എ എല്‍ എച്ച് ധ്രുവ് എന്ന വിമാനമാണ് തകര്‍ന്നു വീണത്. രണ്ട് പൈലറ്റുമാരും മറ്റ് മൂന്നു പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക പ്രശ്‌നാണ് അപകടത്തിന ഇടയാക്കിയതെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ പോര്‍ബന്തറിനു സമീപം കടലില്‍ തകര്‍ന്നു വീണിരുന്നു. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറായ എ എല്‍ എച്ച് എം കെ-III ആണ് അന്ന് തകര്‍ന്നത്.

helicopter crash