മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി

എല്ലാത്തിലും അഴിമതിയാണെന്നല്ലേ വ്യക്തമാകുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിൽ പോലും അത് പ്രകടമല്ലേ. നീറ്റ് വിഷയത്തിലും ഇതാണ് മനസിലാകുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്‍ടിഎയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി. അയോധ്യ റെയില്‍വേ സ്‌റ്റേഷന്റെ മതിലുകള്‍ തകര്‍ന്നു, രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോരുന്നു, മഥുരയിലെ വാട്ടര്‍ ടാങ്കര്‍ തകര്‍ന്ന് ആളുകൾ കൊല്ലപ്പെട്ടു, ദില്ലി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ തകർന്നുവീണു, 6 പാലങ്ങള്‍ ബിഹാറില്‍ തകര്‍ന്നു ഈ പദ്ധതികളെല്ലാം രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്തതാണ്.

എല്ലാത്തിലും അഴിമതിയാണെന്നല്ലേ വ്യക്തമാകുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിൽ പോലും അത് പ്രകടമല്ലേ. നീറ്റ് വിഷയത്തിലും ഇതാണ് മനസിലാകുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്‍ടിഎയെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പ് സംസ്ഥാനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും നൽകണമെന്നും വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.

modi goverment 3.0 corruption