ഇവിഎമ്മിലൂടെ മഹാരാഷ്ട്രയില്‍ അട്ടിമറി; ബാലറ്റ് വേണം: ചെന്നിത്തല

മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണു പോരാട്ടം നടന്നത്. ഇവിഎം മെഷീന്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് വേണ്ട. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികള്‍ വരുന്നു.

author-image
Prana
New Update
chennithala 1

രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഭരണകൂടത്തിന് താല്‍പര്യമുള്ളവരെ തെരത്തെടുപ്പ് കമ്മീഷണറായി നിയമിക്കുന്നു. മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണു പോരാട്ടം നടന്നത്. ഇവിഎം മെഷീന്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് വേണ്ട. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികള്‍ വരുന്നു. ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നു തെളിയിക്കപ്പെട്ടു. ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്. നിയമപരമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് പാര്‍ട്ടി ആലോചിക്കുകയാണ്. ഇവിഎം മെഷീന്‍ ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നു. ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തി ജനാധിപത്യത്തെ സംരക്ഷിക്കണം. ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഒരിടത്തും നമ്മള്‍ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അതിന് വേണ്ടി കോടതിയില്‍ പോയിട്ട് കാര്യമില്ല. കോടതി പോലും ഭരണകൂടത്തിന്റെ കയ്യില്‍ അമരുന്ന അവസ്ഥയിലേക്ക് എത്തി. ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു
അതിനിടെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹര്‍ജി വീണ്ടും തള്ളി സുപ്രീംകോടതി. തോല്‍ക്കുമ്പോള്‍ മാത്രം ചിലര്‍ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു.

maharashtra congress evm mechine election ramesh chennithala evm hacking