/kalakaumudi/media/media_files/2025/08/20/vp-2025-08-20-13-00-35.jpg)
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി.രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ.പി.നഡ്ഡ, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖര്‍ പത്രിക നല്‍കാന്‍ ഒപ്പമെത്തി.
മഹാരാഷ്ട്ര ഗവര്‍ണറും തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാവുമാണ് സി.പി.രാധാകൃഷ്ണന്‍. തിരുപ്പൂര്‍ സ്വദേശിയായ അദ്ദേഹം തമിഴ്‌നാട് ബിജെപിയുടെ മുന്‍ പ്രസിഡന്റാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണു മഹാരാഷ്ട്ര ഗവര്‍ണറായത്.
സുപ്രീം കോടതി മുന്‍ ജഡ്ജി ബി.സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. 21 വരെയാണു പത്രിക സമര്‍പ്പിക്കാനുള്ള അവസരം. സെപ്റ്റംബര്‍ 9നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം 21നു രാജിവച്ചതോടെയാണു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.