/kalakaumudi/media/media_files/2025/04/03/SFc0SgLWVu5dIdxU28JL.jpg)
pk
മധുരയില്‍ നടക്കുന്ന 24-ാം സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സ് വേദിയില്‍ ബി.ജെ.പിയുടെ നിയോ- ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും, അവര്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെയും, ദളിതരുടെയും ആദിവാസികളുടേയും അവകാശങ്ങളെ ലംഘിക്കാന്‍ ശേഷിയുള്ള മനുവാദങ്ങള്‍ക്കെതിരെയും സി പി എം പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു.
ഇടതുപക്ഷത്തിനു മാത്രമേ ആര്‍.എസ്. എസ്സിനും, ഹിന്ദുത്വ ശക്തികള്‍ക്കും, നിയോ- ഫാസിസത്തിനും, നിയോ-ലിബറല്‍ ക്യാപ്പിറ്റലിസത്തിനുമെതിരെയൊക്കെ നിരന്തരം പ്രതീക്ഷയോടെ പോരാടാന്‍ സാധിക്കുകയുള്ളൂ എന്നും പറഞ്ഞു.
മോഡി ഗവണ്‍മെന്റിനെയും, ഹിന്ദുത്വ അജണ്ടയേയും വിമര്‍ശിക്കുകയും, മുസ്ലീം സമുദായത്തിലുള്ളവരെ നിരന്തരം കേന്ദ്ര സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നും പ്രസംഗത്തില്‍ കാരാട്ട് പറയുന്നു. ഈ ഹിന്ദുത്വ അജണ്ട ഉപയോഗിച്ച് സമൂഹത്തിലെ ചിന്താപരവും, സാംസ്‌കാരികപരവും,സാമൂഹ്യപരവുമായ വിഷയങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കാന്‍ ഇവര്‍ നിരന്തരമായി ശ്രമം നടത്തുന്നുണ്ടെന്നും, അവയെ തിരിച്ചറിഞ്ഞ് ചെറുത്തുനില്പ്പാണ് അത്യവശ്യമെന്ന് കാരാട്ട് ഓര്‍മ്മിപ്പിച്ചു.