കുൽഗാമിൽ സിപിഎമ്മിന്റെ തരി​ഗാമി മുന്നിൽ

1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചയായി നാല് തവണ മണ്ഡലത്തിൽ നിന്നും തരിഗാമിയാണ് വിജയിച്ചത്. അഞ്ചാം തവണയും ജയം ഉറപ്പിക്കാനാണ് തരി​ഗാമി കളത്തിലിറങ്ങിയിരിക്കുന്നത്.

author-image
anumol ps
Updated On
New Update
tarigami

 


ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം മുന്നിട്ടു നിൽക്കുന്നു. സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്.  സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് എതിരാളികൾ.

1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചയായി നാല് തവണ മണ്ഡലത്തിൽ നിന്നും തരിഗാമിയാണ് വിജയിച്ചത്. അഞ്ചാം തവണയും ജയം ഉറപ്പിക്കാനാണ് തരി​ഗാമി കളത്തിലിറങ്ങിയിരിക്കുന്നത്. 73കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. നാഷണൽ കോൺഫറൻസ് - കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിൻറെ സ്ഥാനാർത്ഥിയാണ് തരിഗാമി.

ജമ്മു കശ്മീരിൻറെ പ്രത്യേക പദവി എടുത്തു കളിഞ്ഞ 2019ൽ മാസങ്ങളോളം തരിഗാമി വീട്ടുതടങ്കലിൽ കഴിഞ്ഞു. കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയതും തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ഉയർത്തിയായിരുന്നു ഇത്തവണത്തെ പ്രചാരണം. 

kulgam jammu kashmir tarigami