സി.പി.എം ഓഫീസ് അടിച്ചുതകർത്തു; ദലിത് യുവാവുമായുള്ള വിവാഹം നടത്തിക്കൊടുത്തു

നമ്പിക്കൈ നഗർ സ്വദേശിയായ മദൻ കുമാറും ഉദയ തച്ചായിനിയും ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. 

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

മധുര: മിശ്രവിവാഹം നടത്തിക്കൊടുത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ സി.പി.എം ഓഫീസ് തകർത്തു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ സി.പി.എം ഓഫീസാണ് തകർത്തത്.  പാളയംകോട്ടയിലെ പെരുമാൾപുരത്തെ 23 കാരിയും 28 കാരനായ ദലിത് യുവാവുമായുള്ള വിവാഹം സി.പി.എം ഓഫീസിൽ വെച്ച് നടത്തിക്കൊടുത്തതിനു പിന്നാലെയാണ് ഈ അക്രമണം. 

നമ്പിക്കൈ നഗർ സ്വദേശിയായ മദൻ കുമാറും ഉദയ തച്ചായിനിയും ആറുവർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. 
ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പെരുമാൾപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നവദമ്പതികൾ സിപിഎം ഓഫീസിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പിതാവ് 30 അംഗ സംഘത്തോടൊപ്പം പാർട്ടി ഓഫീസിലെത്തി തിരച്ചിൽ നടത്തി. 

ഇതിനിടയിൽ പെൺകുട്ടിയുടെ വീട്ടുകാരും സിപി എം പ്രവർത്തകരും തമ്മിൽ തർക്കമുണ്ടാകുകയും ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു.  സംഭവത്തിൽ കണ്ടാലറിയുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ദമ്പതികൾക്കും സിപിഎം ഓഫീസിനും സംരക്ഷണം ഒരുക്കുമെന്ന് പൊലീസ് പറഞ്ഞു.

cpm office attack intercaste marriage