'കാസ്‌കേഡ്' റിസോര്‍ട്ടില്‍ സി.ജെ. റോയിക്ക് അന്ത്യവിശ്രമം

കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷമാണു മൃതദേഹം റിസോര്‍ട്ടില്‍ എത്തിച്ചത്. റോയിയുടെ അമ്മയും ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ നിറക്കണ്ണുകളോടെയാണ് റോയിക്ക് അന്ത്യയാത്ര നല്‍കിയത്.

author-image
Biju
New Update
kscade

ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ.റോയിയുടെ സംസ്‌കാരം കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള കാസ്‌കേഡ് റിസോര്‍ട്ടില്‍ നടന്നു. റോയിയുടെ ആഗ്രഹപ്രകാരമാണ് സംസ്‌കാരം കാസ്‌കേഡ് റിസോര്‍ട്ടില്‍ നടത്തിയത്. തന്റെ ഇഷ്ടഭൂമിയാണ് കാസ്‌കേഡ് റിസോര്‍ട്ടെന്ന് പല അഭിമുഖങ്ങളിലും റോയ് പറഞ്ഞിട്ടുണ്ട്. 

കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷമാണു മൃതദേഹം റിസോര്‍ട്ടില്‍ എത്തിച്ചത്. റോയിയുടെ അമ്മയും ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ നിറക്കണ്ണുകളോടെയാണ് റോയിക്ക് അന്ത്യയാത്ര നല്‍കിയത്. 

റോയ് സ്വയം വെടിയുതിര്‍ത്ത് മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫിസിനു മുന്നില്‍ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര അല്‍പനേരം നിര്‍ത്തിയിരുന്നു. കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ വി.കെ.പ്രകാശ്, അവതാരകന്‍ മിഥുന്‍ രമേശ് ഉള്‍പ്പെടെ  രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.