പോലീസ് കമാന്റോയായ ഭാര്യയെ ഡംബൽ കൊണ്ട് അടിച്ചു കൊന്ന് ഭർത്താവ്

മരണസമയത്ത് യുവതി നാലു മാസം ഗർഭിണി ആയിരുന്നു

author-image
Vineeth Sudhakar
New Update
IMG_2038

ന്യൂഡൽഹി ഡൽഹി പോലീസിലെ SWAT കമാൻഡോ ആയ യുവതിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി.കാതൽ ചൗധരി എന്ന 27 കാരിയാണ്  കൊല്ലപ്പെട്ടത്.സംഭവത്തിൽ  ഭർത്താവ് അങ്കൂർ അറസ്റ്റിലായി.ഇയാൾ  കാജലിനെ തലയ്ക്ക് ഡംബൽ കൊണ്ട് അടിച്ചു  കൊലപ്പെടുത്തുക ആയിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്ക് ആണ് പ്രതി അങ്കൂർ. കൊല്ലപ്പെട്ട സമയത്ത് നാലുമാസം ഗർഭിണിയായിരുന്നു കാജൽ.സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കു പിന്നാലെ ജനുവരി 22 ആം തീയതി രാത്രി 10 മണിയോടെയാണ് കാജലിനെ ഇയാൾ ആക്രമിച്ചത്.തുടർന്ന്  ഗുരുതരമായി പരിക്കേറ്റ കാജലിനെ ആശുപത്രിയിൽ പ്രവേശിച്ചു എങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. ആക്രമിക്കപ്പെട്ട ദിവസം തന്നെ ഫോണിൽ വിളിച്ചിരുന്നു എന്ന് അവരുടെ സഹോദരൻമൊഴി നൽകി. കാജൽ ഫോണിൽ താനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് അങ്കൂർ ഡംബൽ കൊണ്ട് മർദ്ദിച്ചത് എന്നായിയുന്നു സഹോദരന്റെ മൊഴി . അക്രമ  ശേഷം കാജലിനെ ആക്രമിച്ച വിവരം ഫോണിലൂടെ അങ്കൂർ തന്നെ അറിയിച്ചെന്നും നിഖിൽ  പറയുന്നു .2023 ലാണ് കാജലും അങ്കൂറും  വിവാഹിതരായത്.അങ്കൂറും കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ തുടർച്ചയായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.അറസ്റ്റിലായ അങ്കൂറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡി ചെയ്തു.ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്