/kalakaumudi/media/media_files/2025/06/28/rape-pep-kolkata-2025-06-28-12-25-12.png)
ഭു​വ​നേ​ശ്വ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഒ​ഡീ​ഷ​യി​ലെ കാ​ണ്ഡ​മാ​ൽ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​ലാ​ത്സം​ഗ​ത്തി​ന് ശേ​ഷം കൊ​ടു​ങ്കാ​ട്ടി​ൽ 14 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ലൊ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു, ര​ണ്ടാ​മ​ത്തെ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബെ​ൽ​ഗാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് ഗ്രാ​മ​ത്തി​ലെ ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ കാ​ട്ടി​നു​ള്ളി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി എ​തി​ർ​ത്ത​തോ​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും വി​ഡി​യോ പ​ക​ർ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് രാ​ത്രി മു​ഴു​വ​ൻ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​കാ​യി​രു​ന്നു.
രാ​ത്രി മു​ഴു​വ​ൻ കാ​ട്ടി​ലെ കൊ​ടും ത​ണു​പ്പി​നെ അ​തി​ജീ​വി​ച്ച പെ​ൺ​കു​ട്ടി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് കാ​ടി​നു പു​റ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
